ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം

പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം.

സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും കൊണ്ട് ഗോൾ അടിപ്പിച്ചു എന്ന അപൂർവ്വ നേട്ടത്തോടെയാണ് ചലഞ്ച് പൂർത്തിയാക്കിയത്.

ദിവസങ്ങളായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളുടെ ഔദ്യോഗിക സമാപനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൽമാ മോയിൻ അവസാന കിക്ക് എടുത്തുകൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ ജനപ്രതിനിധികളായ റുക്കിയ സലാം, ഷാജഹാൻ കോവ, പ്രിൻസിപ്പൽ, എച്ച്.എം, പി.ടി.എ പ്രതിനിധികൾ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തിന്റെ കൂട്ടായ്മയും പ്രതിബദ്ധതയും വിളിച്ചോതുന്നതായി ക്യാമ്പയിൻ.

Leave a Reply

Your email address will not be published. Required fields are marked *