കണിയാമ്പറ്റയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

കണിയാമ്പറ്റ:”ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട്” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടന്നു.

കൽപ്പറ്റ പോലീസ് സബ്ഡിവിഷന്റെയും ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് ഒപ്പ് ശേഖരണവും സ്കൂളിന് ചുറ്റും ലഹരി വിരുദ്ധ സുരക്ഷാ മതിൽ തീർക്കലും നടത്തി.

കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അജേഷ് പി ആർ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രധാന അധ്യാപിക ഷിംജി ജേക്കബ്, എസ് എം സി ചെയർമാൻ മഹമൂദ് പി, പി ടി എ പ്രസിഡന്റ് സലിം, വിദ്യാർഥി പ്രതിനിധികളായ ക്ഷദ്ര, അമിൻഹ നൗറി എന്നിവർ ആശംസകൾ നേർന്നു.

സീനിയർ അസിസ്റ്റന്റ് സുഷമ കെ പി കെ, അധ്യാപകരായ അജീഷ് കെ എം, ഗേളി സാംസൺ, അനുഷ പി, ഉണ്ണികൃഷ്ണൻ പി, ബിന്ദു എം, ലീന ജനാർദ്ദനൻ, വിദ്യാർഥികളായ വൈഗ, മൻസൂർ, എസ് ഐ ദാമോദരൻ എൻ കെ, കമറുദ്ധീൻ വട്ടക്കര, എ എസ് ഐ റോബർട്ട് പി ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *