മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ച് വയോധിക മരിച്ചു. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് അപകട സ്ഥലത്ത് തന്നെ മരിച്ചത്. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ കയറുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിലേക്കുള്ള യാത്രയായിരുന്നു.
വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
