സുല്‍ത്താന്‍ ബത്തേരി: ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് ഡയറ്റ് ഹാളില്‍ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പകുതിയിലേറെ തദ്ദേശ സ്ഥാപന പരിധികളില്‍ ദുരന്ത ഭീഷണി നിലനില്‍ക്കുകയാണ്. ദുരന്തം സംഭവിച്ചാല്‍ സ്ഥലത്ത് ഓടിയെത്തുന്നതും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രാദേശിക ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തില്‍ ത്രിതലപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഭൂപ്രകൃതി, മണ്ണ്, ജലം, കാര്‍ഷികം, നിര്‍മണം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരെയും സാങ്കേതിക സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി ദുരന്തപ്രതിരോധംം, ആഘാത ലഘൂകരണം, മറ്റ് ഇടപെടലുകള്‍എന്നിവയില്‍ പരിശീലനം നല്‍കേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കേന്ദ്ര നിര്‍വാഹക സമിതിയംഗം എസ്. യമുന ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായ്, ജില്ലാ പ്രസിഡന്റ് പി. അനില്‍കുമാര്‍, സെക്രട്ടറി കെ. പി. സുനില്‍കുമാര്‍, പ്രഫ.കെ. ബാലഗോപാലന്‍, കെ.കെ. സുരേഷ്‌കുമാര്‍, എം.കെ. സുന്ദര്‍ലാല്‍, സി.എസ്. കോമളം, പി.എം. അനൂപ്കുമാര്‍, സുധീപ് ബല്‍റാം, പി.വി. പ്രവീണ്‍കുമാര്‍, എം.പി. അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ. ജനാര്‍ദനന്‍(പ്രസിഡന്റ്), ഇ.ജി. ചന്ദ്രലേഖ, എം.കെ. സുന്ദര്‍ലാല്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.പി. സുനില്‍കുമാര്‍ (സെക്രട്ടറി), സി.എസ്. കോമളം, സി. ജയരാജന്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടി.പി. സന്തോഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന പരിസര വിഷയസമിതി കണ്‍വീനര്‍ പി. സുരേഷ്ബാബു തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
ജനപ്രതിനിധികള്‍ക്ക് ദുരന്തനിവാരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്
