തോൽപ്പെട്ടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ.
മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി വീട്ടിൽ അലിയുൾ താഹിർ.കെ (29), കണ്ണൂർ തലശ്ശേരി ന്യൂ മാഹി കോടിയേരി മണിയൂർ വീട്ടിൽ സഫനിദ്.എം (32), മലപ്പുറം തിരൂർ പെരുമണ്ണ എടരിക്കോട് വട്ടപ്പറമ്പിൽ സൈഫുദ്ദീൻ വി.പി (35) എന്നിവരാണ് പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജയകുമാർ കെ.കെ, പ്രിവന്റീവ് ഓഫീസർ ചാൾസ്‌കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദ്രൻ പി.കെ, രാജേഷ് എം.ജി, മാനുവൽ ജിംസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനില പി.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
2NEWSER WAYANAD
📞 വാർത്തകൾ: 790 7992 373
