കെല്ലൂർ: കാരാട്ടുകുന്ന് മദ്രസയിലെ വിദ്യാർത്ഥികൾക്കായി നൂതന സാങ്കേതികവിദ്യയിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനമാരംഭിച്ചു.
മഹല്ല് കാരണവർ ചീനമ്പിടൻ ഇബ്രാഹിം ഹാജി, പ്രസിഡണ്ട് കെ കെ ഇബ്രാഹിം എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതൽ ലളിതവും ആകർഷകവുമാക്കുക യാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ മഹല്ല് സെക്രട്ടറി എഴുത്തൻ മജീദ്, മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ എന്നിവർ സംബന്ധിച്ചു.
വിദ്യാഭ്യാസ രംഗത്തെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മദ്രസകളിൽ നടപ്പിലാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഏറെ പ്രശംസനീയം എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
2NEWSER WAYANAD
📞 വാർത്തകൾ: 790 7992 373
