പനമരത്ത് അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി

പനമരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ നിർവഹിച്ചു.

വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനും ഹോക്കിയിൽ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ സ്കൂൾ എച്ച്.എം ഷീജ ജെയിംസ്, കോച്ച് സുമിത്ത് പി, കായിക അധ്യാപകൻ മുഹമ്മദ് നവാസ് ടി തുടങ്ങിയവർ സംസാരിച്ചു.
അവധിക്കാലം പ്രയോജനപ്പെടുത്തി നിരവധി വിദ്യാർത്ഥികളാണ് പരിശീലനത്തിനായി എത്തുന്നത്.

2NEWSER WAYANAD
📞 വാർത്തകൾ: 790 7992 373

Leave a Reply

Your email address will not be published. Required fields are marked *