പനമരം : ശിശു സൗഹൃദ ശുചിത്വ വിദ്യാലയത്തിനായാണ് പനമരം ജി.എൽ.പി. എസ് വിദ്യാർത്ഥികൾ പുതിയ വിദ്യകൾ പരീക്ഷിച്ചു നോക്കുന്നത്. തങ്ങളുടെ വിദ്യാലയത്തിലെ കടലാസ് മാലിന്യം എങ്ങിനെ കത്തിക്കാതെ നീക്കം ചെയ്യാം എന്ന ആലോചനയുടെ ഭാഗമായാണ് പേപ്പർ ട്രേയുടെ കണ്ടെത്തൽ. ആവശ്യം കഴിഞ്ഞ കടലാസുകൾ ഇതിൽ ശേഖരിക്കുകയും പുന: ചംക്രമണത്തിന് വിട്ട് കൊടുക്കുകയാണിവിടെ. ഇതിനായുള്ള ട്രേകളുടെ വിതരണം പി.ടി.എ വൈസ് പ്രസിഡന്റ് റഷീദ് കെ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പൈലി ടി പി ,പി ടി എ പ്രസിഡന്റ് ഇർഷാദ് കെ പി , അധ്യാപകരായ അതുൽ ടി എം , ഭാനുമോൾ പി എൻ , ബിന്ദു രാജൻ എന്നിവർ പങ്കെടുത്തു.
യൂസ്ഡ് പേപ്പർ ട്രേയുമായി വിദ്യാർത്ഥികൾ
