തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേക ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം. ബ്രഹ്മശ്രീ കക്കാട് ഇല്ലത്ത് പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകൾ നടക്കുന്നത്.ക്ഷേത്രം ട്രസ്റ്റീ ബോർഡ് പ്രസിഡന്റ് രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ ജിതേഷ് കെ, ക്ഷേത്രം പ്രസിഡന്റ് മധു മാസ്റ്റർ, സെക്രട്ടറി മോഹനചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.കലശ കമ്മിറ്റി ചെയർമാൻ പ്രമോദ് തൃക്കൈപ്പറ്റയുടെ അധ്യക്ഷതയിൽ ഗോപി നടുക്കുടി, എ.വി. മനോജ്, കെ.ജി. ധനപാലൻ, രാധാകൃഷ്ണൻ കല്ലുപ്പുര, ശ്രീനിവാസ് പാക്കത്ത്, പി.ആർ. കൃഷ്ണൻകുട്ടി, കെ.എം. ദാസൻ, രാമൻ കൂട്ടി, പ്രസന്ന പ്രഭാകരൻ, ജയശ്രീ, സരോജിനി, ഷൈലജ മനോജ് എന്നിവർ പങ്കെടുത്തു.
2NEWSER WAYANAD
📞 വാർത്തകൾ: 7907992373
