മുളവടിക്ക് വിട; തമ്പിക്ക് താങ്ങായി പനമരം ‘കുട്ടി പോലീസ്’

​പനമരം: ജീവിതയാത്രയിൽ ആകെയുണ്ടായിരുന്ന ഊന്നുവടി ഒടിഞ്ഞുപോയതോടെ മുളവടിയെ കൂട്ടുപിടിച്ച് നടക്കേണ്ടി വന്ന തമ്പിക്ക് ഇനി ആശ്വാസത്തിന്റെ കൈത്താങ്ങ്. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (SPC) യൂണിറ്റാണ് പനമരം അമ്മാനി സ്വദേശി തമ്പിക്ക് പുതിയ വാക്കിംഗ് ക്രെച്ചസ് നൽകി മാതൃകയായത്.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ദിലീപ് കുമാർ ആശ്രയ പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രതിനിധി ഇന്ദിരാ വിജയൻ വാക്കിംഗ് ക്രച്ചസ് നൽകി. ചടങ്ങിൽ വർഗീസ് മുരിയൻ കാവിൽ (ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷീജ ജെയിംസ് (എച്ച്.എം), രേഖ കെ, നവാസ് ടി, റഹീം എ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *