കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു

കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, കെ എഫ് തോമസ്, കെ സജീവന്‍ ഗുരുക്കള്‍ വടകര, എ കെ റൈഷാദ്, എം എസ് ഗണേഷ്, സി കെ ശ്രീജിത്ത്, ടി എന്‍ നിഷാദ്, ഇ എ അനൂപ്, കെ കെ ബോബി, കെ എസ് വിപിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കളരി പ്രദര്‍ശനവും നടത്തി. കൈനാട്ടി എസ്പി ഓഫീസിന് സമീപം മണിയങ്കോട് റോഡിലാണ് പുതിയ കേന്ദ്രം.
ജില്ലയില്‍ മൂന്നാമത് പരിശീലന കേന്ദ്രമാണിത്. അമ്പലവയല്‍ മഞ്ഞപ്പാറ, മാനന്തവാടി കമ്മന എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങള്‍. ഏഴിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൗണ്ടേഷന്റെ വയനാട്ടിലെ മൂന്നു കേന്ദ്രങ്ങളിലും വടകരയിലെ രണ്ടു കേന്ദ്രങ്ങളിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യമായി കളരി പരിശീലനം നല്‍കും. ഞായറാഴ്ചകളില്‍ കുട്ടികള്‍ക്ക് വ്യക്തിത്വ വികസനം, പക്ഷി നിരീക്ഷണം, വിത്ത് ശേഖരണം, മാഗസിന്‍ തയ്യാറാക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്നിവയുണ്ടാകും. പട്ടികജാതി, പട്ടിക-വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായഭേദമന്യേ വര്‍ഷം മുഴുവനും പരിശീലനം സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *