കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

കോളേരി: വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്യാം നിർവഹിച്ചു.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചത്.

ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *