കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു. ഷണ്മുഖൻ എന്ന വ്യക്തിയുടെ പശുക്കുട്ടിയെ ആണ് കൊന്നത്.തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും വന്യജീവി ആക്രമണത്തിൽ ഷണ്മുഖന്റെ പശു ചത്തിരുന്നു. പ്രദേശത്ത് പുലി ശല്യം രൂക്ഷമാ ണെന്നും, കൂടാതെ നേരത്തെ കടുവാ സാന്നിധ്യവും ഉള്ള ഇടമാണ് പെരുന്തട്ടഎസ്റ്റേറ്റെന്നും നാട്ടുകാർ പറഞ്ഞു.
പെരുന്തട്ടയിൽ വന്യമൃഗം പശുക്കിടാവിനെ കൊന്നു
