ജയശ്രീ കോളേജിനെ കളക്ടർ അഭിനന്ദിച്ചു

പുൽപ്പള്ളി : വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനെയും, എൻ. എസ്. എസ് യൂണിറ്റിനെയും വയനാട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അഭിനന്ദിച്ചു.
കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ ജ്യോതി വിനോദ്, എൻഎസ്എസ് കോർഡിനേറ്റർ എൻ എസ് ആതിര, മൃദുല കെ. എ, എൻ. എസ്. എസ്, ഇ. എൽ. സി വോളന്റീർമാർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *