“കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു “

സുൽത്താൻ ബത്തേരി : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന സായാഹ്ന കളരി ക്ലാസ്സിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “കളരിയാണ് ലഹരി ” ലഹരിക്കെതിരെ കായിക ലഹരി ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോ.നിഖില പൗലോസ് സ്വാഗതം ആശംസിച്ചു. എം.ആർ. സ്വാമിദാസ്,എ.വി.സനൂപ്, ടിബിൻ കുര്യാക്കോസ് മുതലായവർ ആശംസകളർപ്പിച്ചു. ടി.എസ്. അനുജ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *