തോൽപ്പെട്ടി  എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി

മാനന്തവാടി : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശശിയും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേർന്ന് സംയുക്തമായി ഇന്നു (ഞായർ) പുലർച്ചെ മൂന്ന് മണിയോടെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന 30 ,93,900 രൂപ (മുപ്പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം രൂപ) കണ്ടെടുത്തു . ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരൻ കൊടുവള്ളി സ്വദശ്രി മുഹമ്മദ് സാമ്റിനിൽ നിന്ന് ആണ്
പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്‌ ഇയാളുടെ കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. പ്രിവൻ്റീവ് ഓഫിസർമാരായ ജോണി കെ, ബാബു വി, രഞ്ജിത്ത് സി കെ, സിവിൽ എക്സൈസ് ഓഫിസർമാരായ സുഷാദ് പി എസ്, റഷീദ് കെ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പിടികൂടിയ തുക എക്സൈസ് വകുപ്പ് തുടർനടപടികൾക്കായി ആദായ നികുതി വകുപ്പിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *