ബ്രഹ്മഗിരിയിലെ കള്ളപ്പണം വെളുപ്പിക്കൽ: പ്രതിഷേധത്തിനിടയിൽ പോലീസ് മർദ്ദനം : യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സുൽത്താൻബത്തേരി : യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ബ്രഹ്മഗിരിയിലെ കള്ളപ്പണം കൊള്ളയിൽ ആരോപണ വിധേയരായ യൂണിയൻ ബാങ്കിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ആക്രമിച്ച നടപടിയിൽ പ്രതിഷേധിച്ചും, ബ്രഹ്മഗിരി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അസംപ്‌ഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ പോലീസിനെതിരെ ശക്തമായ മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തിയത്. സ്റ്റേഷനു മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പോലീസുമായി ഉന്തും തള്ളും വാക്ക് തർക്കവും ഉണ്ടായി. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ :ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സംഷാദ് മരക്കാർ, ഡി പി രാജശേഖരൻ,ഉമ്മർ കുണ്ടാട്ടിൽ,സി എ അരുൺദേവ്, ലയണൽ മാത്യു,അജ്മൽ വെള്ളമുണ്ട, അഫ്സൽ ചീരാൽ,ഹർഷൽ കോന്നാടൻ, അനീഷ് റാട്ടക്കുണ്ട്, ജിനു കോളിയാടി, ബിൻഷാദ് കെ ബഷീർ, അസീസ് വാളാട്,ഡിന്റോ ജോസ്,വി എം യൂനുസ്‍ അലി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *