അനധികൃത മദ്യ വില്പന ഒരാൾ എക്സൈസിന്റെ പിടിയിൽ

കാക്കവയൽ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്‌തു. കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (67) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽനിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു.ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും, മദ്യവിൽപ്പനക്കായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *