പറമ്ബ് വൃത്തിയാക്കുന്നതിനിടെ തീപിടിച്ച് വയോധികൻ മരിച്ചു. കൊല്ലം മുഖത്തല നടുവിലേക്കരയിലുണ്ടായ സംഭവത്തില്‍ കാവനാട് കന്നിമേല്‍ച്ചേരി സ്വദേശി ദയാനിധി (55) ആണ് മരിച്ചത്.
കാടുപിടിച്ച് കിടന്ന പറമ്ബില്‍ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തീ ആളിപ്പടർന്നു. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ദയാനിധി ഫയർഫോഴ്സിനെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയില്‍ വയോധികനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
