Category: NEWS

  • ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

    ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്. എഫ്.എസ്.ഡി…

  • പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

    പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

    കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട്…

  • മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍

    മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍

    മീനങ്ങാടി: ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ, മാടക്കുന്ന്, തുമ്പിയാം കുഴിയില്‍ വീട്ടില്‍, അമല്‍ ജോസ്(24)നെയാണ് 21.03.2026 തീയതി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് വെകീട്ട് മീനങ്ങാടി, കൊളഗപ്പാറ സ്‌കൂള്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് വയനാട്, പള്ളിക്കുന്ന്, ആനക്കുഴി വീട്ടില്‍, ജിബിന്‍ ജോണ്‍സണ്‍ (24), കുറുമ്പാലക്കോട്ട, കാക്കശ്ശേരി വീട്ടില്‍, നിഖില്‍ തോമസ്…

  • ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

    ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

    by

    in

    ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം,ജലം,കാലാവസ്ഥ ദിനാചരണം മഞ്ഞപ്പാറയിൽ സംഘടിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ,സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

  • നിയമസഭ തിരഞ്ഞെടുപ്പ്; യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

    നിയമസഭ തിരഞ്ഞെടുപ്പ്; യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

    യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്.കൺവീനർ പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്‌തു.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക്,അഡ്വ.എൻ.കെ.വർഗീസ്,മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിമാരായ കെ.സി.അസീസ്,സി.കുഞ്ഞബ്ദുല്ല,പി.കെ.ജയലക്ഷ്മി,മീനാക്ഷിരാമൻ അഡ്വ.വേണുഗോപാൽ,സി.പി.മൊയ്‌ദു ഹാജി,ജിൽസൺ തൂപ്പുങ്കര,ചിന്നമ്മ ജോസ്,സി.അബ്ദുൾഅഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,സെൽമ മോയി,കെ.കെ.സി.മൈമൂന ആസ്യ മൊയ്‌ദു,ഖമർ ലൈല,പുഷ്പലത,ടി.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.അമീൻ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,പി.എ.ഗഫൂർ,ആതിക്ക ബായി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,ഓ.ടി.ഉനൈസ്,കെ.സി.സലീം,സിദ്ധീഖപീച്ചാംകോട്‌,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികൾ മോയി ആറങ്ങടൻ(ചെയർമാൻ ),ഷാജി ജേകബ് (കൺവീനർ ),ടി.കെ.മമ്മൂട്ടി (ട്രെഷറെർ )

  • നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

    നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

    പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്. ബൂത്തിൽ തുണി, പനമ്പ്, ഈറ, മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി…

  • യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

    യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

    കല്‍പ്പറ്റ: നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കല്‍പ്പറ്റ കാനറാ ബാങ്കിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഓഫീസ് മുസ്‌ലിംലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് എന്‍ കെ റഷീദ് ഉദ്ഘാടം ചെയ്തു. സലീം മേമന അധ്യക്ഷനായിരുന്നു. കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ, ടി ജെ ഐസക്, പി പി ആലി, ചന്ദ്രികാകൃഷ്ണന്‍, ബി…

  • യൂസ്ഡ് പേപ്പർ ട്രേയുമായി വിദ്യാർത്ഥികൾ

    യൂസ്ഡ് പേപ്പർ ട്രേയുമായി വിദ്യാർത്ഥികൾ

    പനമരം : ശിശു സൗഹൃദ ശുചിത്വ വിദ്യാലയത്തിനായാണ് പനമരം ജി.എൽ.പി. എസ് വിദ്യാർത്ഥികൾ പുതിയ വിദ്യകൾ പരീക്ഷിച്ചു നോക്കുന്നത്. തങ്ങളുടെ വിദ്യാലയത്തിലെ കടലാസ് മാലിന്യം എങ്ങിനെ കത്തിക്കാതെ നീക്കം ചെയ്യാം എന്ന ആലോചനയുടെ ഭാഗമായാണ് പേപ്പർ ട്രേയുടെ കണ്ടെത്തൽ. ആവശ്യം കഴിഞ്ഞ കടലാസുകൾ ഇതിൽ ശേഖരിക്കുകയും പുന: ചംക്രമണത്തിന് വിട്ട് കൊടുക്കുകയാണിവിടെ. ഇതിനായുള്ള ട്രേകളുടെ വിതരണം പി.ടി.എ വൈസ് പ്രസിഡന്റ് റഷീദ് കെ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പൈലി ടി പി ,പി ടി എ പ്രസിഡന്റ് ഇർഷാദ്…

  • നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

    നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

    നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ അവബോധ പ്രചരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തിലും വിശ്വാസ്യതയോടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സെല്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ജില്ലാ ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍ പി.ജെ…

  • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍

    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍

    സംസ്ഥാനത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കി ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. ഗൾഫ് മേഖലയിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാള്‍ ആശംസകള്‍ നേർന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചു. അതേസമയം…