Category: NEWS
-

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക. ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്, കാർഗോ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപുലമായ പരിശീലനം ലഭിക്കും. കൂടാതെ വിമാനത്താവളങ്ങളിലെ…
-

പ്രകൃതി പഠനവുമായി സ്കൗട്ട്സ് & ഗൈഡ്സ് ഹൈക്കിംഗ് നടത്തി
കാക്കവയൽ: പ്രകൃതിയെ തൊട്ടറിഞ്ഞും സാഹസികത ശീലിച്ചും കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചീങ്ങേരി മലയിലേക്ക് ഹൈക്കിംഗ് സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികക്ഷമത വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച യാത്രയിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൗട്ട്സ് & ഗൈഡ്സ് ക്യാപ്റ്റൻമാരായ ഡോ. കാർത്തിക എസ്.കെ, ശ്യാമള പി.കെ എന്നിവർ ഹൈക്കിംഗിന് നേതൃത്വം നൽകി. അധ്യാപകരായ സോമൻ പി.കെ, അബ്ദുൾ റസാഖ്, ബിന്ദു എൻ.കെ, അശോകൻ എസ്, രാഹുൽ രവീന്ദ്രൻ എന്നിവർ…
-

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ വാടകക്ക് (സംസൃതൻ അപാർട്മെന്റ്) താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. ഇയാൾ മോഷണം, ലഹരിക്കേസുകളുമുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം സന്തോഷ് മോന്റെ…
-

റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി
മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
-

ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം.
എം. അഹമ്മദ് കുട്ടി മദനി ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്തമാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു.സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു.സുൽത്താൻബത്തേരി…
-

പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്.
പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്ബി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ് കുട്ടിയെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ പരിസരത്ത് വെച്ച് തന്നെയാണ് മർദ്ദനം നടന്നത്. മർദ്ദനത്തില്‍ കുട്ടിയുടെ കണ്ണിൻ്റെ താഴ് ഭാഗത്തായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പട്ടാമ്ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
-

കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം
തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert in Kerala, High UV index recorded) പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം…
-

തരുവണ വീ കെയർ അൽബിർ പ്രീ സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു
തരുവണ: തരുവണ വീ കെയർ അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്തുകൊണ്ടാണ് നേതാക്കൾ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ,ഹസൻ മുസ്‌ലിയാർ തലപ്പുഴ, ഇബ്രാഹിം ഫൈസി പേരാൽ,കെ. മമ്മൂട്ടി നിസാമി, മുഹമ്മദ് റഹ്‌മാനി, ആഷിഖ് വാഫി,അറഫ നാസർ, അഷ്‌കർ കാളിയാർ, സുഹൈൽ. സി. എച്ച്,ഇബ്രാഹിം.…
-

തെലങ്കാന കാർഷിക സർവകലാശാലയുടെ സ്വർണ പതക്കം നേടി അജയ് ആന്റോ സോയി
മാനന്തവാടി : പ്രൊഫസർ ജയശങ്കർ തെലങ്കാന കാർഷിക സർവകലാശാലയുടെ കാർഷിക സാമ്പത്തിക ശാസ്ത്ര, ബിരുദാനന്തര ബിരുദത്തിന് മാനന്തവാടി കണിയാരം കൈതാരത്ത് ഭവനത്തിൽ അജയ് ആന്റോ സോയി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സർവകലാ ശാലയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് ലഭിക്കുന്ന വിദ്യാർത്ഥിക്കുള്ളതാണ് സ്വർണ മെഡൽ.ഇപ്പോൾ ഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചർ ഓഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ(IARI) കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ, ഗവേഷണം നടത്തുന്ന അജയ് ആന്റോ സോയി,ആറാട്ടുതറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ സോയി ആന്റണി യുടെയും പോരൂർ സെൻറ്.…
-

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും, സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,…