തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര പി ആർ ,ഫൈബർ ഫാബ്രിക്കേഷൻ – ഗസൽ സാഗർ എന്നിവർ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി.
മികച്ച വിജയം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ വർക്ക് എക്സ്പിരിയൻസ് അധ്യാപിക അമ്പിളി തോമസിനെയും,
വിജയികളായ വിദ്യാർത്ഥികളെയും മാനേജ്മെൻ്റും പിടിഎ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, പിടിഎ പ്രസിഡണ്ട് ജോൺസൻ എം വി., എംപിടിഎ പ്രസിഡണ്ട് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ, സ്റ്റാഫ് സെക്രട്ടറി സ്റ്റെല്ല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ
