പള്ളിക്കുന്ന്: മാനന്തവാടി ഉപജില്ല കായികമേളയുടെ മുഖശ്രീ പ്രകാശനം ചെയ്തു. പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാൻ്റി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നൽകി മുഖശ്രീ പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് കായികമേള നടക്കുക. പള്ളിക്കുന്ന് ലൂർദ് മാതാ എച്ച്.എസ്.എസും ഏച്ചോം സർവോദയ എച്ച്.എസ്.എസുമാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് കൃഷ്ണൻ കുമ്പളേരിയാണ് മുഖശ്രീ രൂപകൽപ്പന ചെയ്തത്.
മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബി.പി.സി ജോസഫ് വി.എം, പള്ളിക്കുന്ന് സ്കൂൾ മാനേജർ വെരി. റവ. ഫാദർ ജെറോം ചിങ്ങംതറ, പി.ടി.എ പ്രസിഡന്റ് ബിനു ക്ലമന്റ്, പ്രിൻസിപ്പാൾ അമ്പിളി ജോൺ, സർവോദയ സ്കൂൾ മാനേജർ ഫാദർ ജേക്കബ് കുമ്മിണിയിൽ, പ്രിൻസിപ്പാൾ സിസ്റ്റർ ബീന, എച്ച്.എം സിസ്റ്റർ ജെസി പോൾ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.
