പനമരം: കൈപ്പാട്ടുകുന്ന് ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണ ചടങ്ങുകൾ ആഗസ്റ്റ് 12 (ബുധൻ) പുലർച്ചെ 5.30 മുതൽ നടക്കും.
ശ്രീ മുരളീധരൻ ശാന്തി (കാവുംമന്ദം) കാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ, പിതൃസ്മരണകൾക്ക് പ്രണാമമർപ്പിക്കാനും ആത്മശാന്തിക്കായി ബലിതർപ്പണം നടത്താനും ഭക്തർക്ക് അവസരമൊരുക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ഈ പുണ്യചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും കൂടുതൽ വിവരങ്ങൾക്ക് 99477 62412, 99617 57756, 95676 55245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
