അതുക്കും മേലെ കൂട്ടായ്മ എസ് എസ് എൽ സി വിജയികളെ ആദരിച്ചു

നിരവിൽപുഴ: അതുക്കും മേലെ വാട്സ്ആപ് കൂട്ടായ്മ & ചാരിറ്റബിളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

തൊണ്ടർനാട് സിഐ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് മണ്ടോകര അധ്യക്ഷത വഹിച്ചു. മൂവക്കൻ അലി സ്വാഗതവും റഹീസ് ഐക്കാരൻ നന്ദിയും പറഞ്ഞു. മോഹനൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ മെമ്പർ ആലി അറങ്ങാടൻ, മെമ്പർ രജിഷ കേളോത്ത്, കെവിവിഇഎസ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, കെ ഷറഫുദ്ദീൻ, രമേശൻ കെ, റംല ജമാൽ, ഷംസു രയരോത്ത്, പി എ നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *