തരുവണ: ലോക തൊഴിലാളി ദിനത്തിൽ തരുവണയിലെ ചുമട്ട് തൊഴിലാളികൾ തരുവണ ടൗണിലെ ഹൈമാസ് ലൈറ്റ് മൂടിയ മരക്കൊമ്പുകൾ വെട്ടിമാറ്റി മാതൃകയായി.
മാസങ്ങളായി തരുവണ ടൗണിൽ ഹൈമാസ് ലൈറ്റിനു സമീപത്തെ മരത്തിന്റെ ചില്ലകൾ മൂടിയത് കാരണം വെളിച്ചം തടസ്സപ്പെട്ട് നാട്ടുകാർ ബുദ്ധിമുട്ടുകയായിരുന്നു. ഇതാണ് മെയ് ദിനത്തിൽ ചുമട്ട് തൊഴിലാളികൾ ഒത്തുചേർന്ന് വെട്ടിമാറ്റി പരിഹരിച്ചത്.
സി.എച്ച്. ഉമ്മർ, ഹമീദ്, പള്ളിക്കണ്ടി അബ്ദുള്ള, ശംസു, ഇബ്രാഹിം തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
