പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു

കമ്പളക്കാട്: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെയും മഞ്ജുവിൻ്റെയും മകൻ അലൻ (15) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കൊഴിഞ്ഞങ്ങാട് സ്വദേ ശികളായ ആറു വിദ്യാർഥികളാണ് വരദൂരിലെ പാലത്തിന് സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. അലനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൽപ്പറ്റയിൽ നിന്നുമെത്തിയ അഗ്‌നിരക്ഷാ സേനയും, തുർക്കി ജീവൻ രക്ഷാസേനയിലെ നിഷാദും, പ്രദേശവാസികളും ചേർന്ന് ഒരു മണിക്കൂ റിലേറെ നേരം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥിയെ കണ്ടെത്തി കരക്കെത്തിച്ചത്. തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുട്ടിൽ ഡബ്ല്യൂഎംഒ സ്കൂ‌ളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അലൻ. സഹോദരി: അതിഥി ദുർഗ.

Leave a Reply

Your email address will not be published. Required fields are marked *