ചെന്നലോട് ഗവ: യു.പി. സ്കൂളിൽ പഠനോത്സവം 2025-26, പ്രീ പ്രൈമറി കോൺവൊക്കേഷൻ, എന്നിവ നടത്തി . തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . സൂസി ബാബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആമിന റുക്സാന അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാനാധ്യാപിക ജയരത്നം. കെ സ്വാഗതവും എസ്.ആർ.ജി കൺവീനർ സൗദ. എൻ നന്ദിയും പറഞ്ഞു.. വിവിധ സ്കോളർഷിപ്പ് ജേതാക്കൾക്കും , കലാകായിക പ്രതിഭകൾക്കും സമ്മാനങ്ങൾ നല്കി. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ തനത് രചനകളുടെ സമാഹാരം മൊഴിക്കിലുക്കം (61 സമാഹാരങ്ങൾ ) പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബിനു വി.കെ. , സ്റ്റാഫ് സെക്രട്ടറി നസീറ. പി, സിറാജ്.എം, സ്കൂൾ ലീഡർ മുഹമ്മദ് ഹെബിൻ എന്നിവർ സംസാരിച്ചു.
പഠനോത്സവം -, പ്രീ പ്രൈമറി കോൺ വൊക്കേഷൻ എന്നിവ നടത്തി.
