പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി..

കല്‍പ്പറ്റ:- മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്‍സ് ട്രെയിന്‍ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി. സമരം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു സിഎം ശിവരാമന്‍ അധ്യക്ഷത വഹിച്ചു പി അപ്പന്‍ നമ്പ്യാര്‍ സി എ സ്റ്റാന്‍ലി, സി എച്ച് മമ്മി, എ സോമന്‍, വി യൂസഫ്, കെ പി രാജന്‍, എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *