കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീർ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിൻ്റെ ഗേറ്റിനു മുമ്പില്‍ കാർ നിർത്തിയിട്ടാണ് സജീർ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്
