പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം

മുണ്ടേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ഇൻസ്ട്രക്ടർമാർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. ജിവിഎച്ച്എസ്എസ് മുണ്ടേരി സ്കൂളിൽ നടന്ന പരിശീലന പരിപാടി ജില്ലാ എ.ഡി.എൻ.ഒ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പി.എസ്. അജീഷ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്.പി.സി ഇൻഡോർ, ഔട്ട്ഡോർ മാനുവൽ എന്നിവയെ കുറിച്ചുള്ള പരിശീലനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തി. എ.എൻ.ഒ ജയകുമാർ, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒ ലല്ലു തുടങ്ങിയവരുൾപ്പെടെ 60 ഓളം പേർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *