പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു:യുവാവ് കസ്റ്റഡിയില്‍

ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർദ്ധരാത്രി 12 മണിയോടെയാണ് ഇവരെ വെട്ടേറ്റ നിലയില്‍ കാണുന്നത്. കുട്ടിയുമായി ഒരു യുവതി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് ദമ്പതികള്‍ വെട്ടേറ്റ മരിച്ചകാര്യം പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തിയിരുന്നു. പൊലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.നസീറിന്റെയും സുഹറയുടെയും വളർത്തുമകള്‍ സുല്‍ഫിയത്തിന്റെ മുൻ ഭർത്താവും പൊന്നാനി സ്വദേശിയുമായ റാഫി ആണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *