എസ്പിസി കേഡറ്റുകൾ പനമരം ടൗണിൽ ബോധവൽക്കരണം നടത്തി

പനമരം : നീർവാരം ഹയർസെക്കൻഡറി സ്കൂളിലെ അഡോണ, അനിഗ, അരുണിമ, അനഘ, ശിവന്നത് എന്നി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള വാഹന ഡ്രൈവിംഗിനെതിരെയും കാൽനട യാത്രക്കാർ സീബ്ര ലൈനും, ഫുട്പാത്തും ഉപയോഗിച്ച് യാത്ര ചെയ്യാതെ അശ്രദ്ധമായി റോഡിലൂടെ നടക്കുന്നതിനെതിരെയും വാഹന ഡ്രൈവർമാർക്കും, കാൽനടയാത്രക്കാർക്കും ബോധവൽക്കരണം നടത്തി. പല അപകടങ്ങൾക്കും കാരണം നമ്മുടെ അശ്രദ്ധയാണെന്നും നമ്മുടെ സുരക്ഷ അത് നമ്മുടെ കൈകൾ തന്നെയാണെന്നും എസ്പിസി കേഡറ്റുകൾ വ്യക്തമാക്കി. പനമരം ബസ്റ്റാൻഡ് പരിസരത്ത് പോസ്റ്റർ പിടിച്ചു കൊണ്ടായിരുന്നു എസ്പിസി കേഡറ്റുകളുടെ ബോധവൽക്കരണം. പനമരം പോലീസ് സ്റ്റേഷനിലെ എസ് ഐ അകിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പോലീസുകാരായ സി പി ഓ അജേഷ് സി ആർ, അജേഷ് എം കെ, ഹോം ഗാർഡ് സുബൈർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *