തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം: അഡ്വ.എം.റഹമത്തുള്ള

കൽപ്പറ്റ: രാജ്യത്ത് തൊഴിലാളി ക്ഷേമമെനെനത് പഴങ്കഥ യാവുകയാണെന്നും തൊഴിൽ സുരക്ഷ നഷ്ടപ്പെടുഖയാണെന്നും എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു വയനാട് ജില്ലാ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ് ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലേബർ കോഡുകൾ നടപ്പിലാക്കുന്ന തോടെ ചരിത്രത്തിൽ ഇല്ലാത്ത വിധം തൊഴിലാളി കളും തൊഴിൽ മേഖലകളും പ്രതിസന്ധിയിലാവുകയാണ്. തൊഴിൽ ലേബർ കോഡുകൾ പിൻവലിക്കു ന്നതുവരെ എസ് ടിയു വിന് വിശ്രമ മില്ലെന്നും നിരന്തരമായ സമര പോരാട്ടത്തിന് എസ് ടിയു തയ്യാറെടുക്കുകയാണെ ന്നും അഡ്വ.റഹമത്തുള്ള പറഞ്ഞു. ജനുവരി 31; ഫെബ്രുവരി 1; 2; തിയ്യതി കളിൽ കോഴിക്കോട് നടക്കുന്ന എസ് ടിയു സംസ്ഥാന സമ്മേളനം വമ്പിച്ച വിജയമാക്കണമെ ന്നും തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ ശക്തമായ സമരങ്ങൾക്ക് എസ് ടിയു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ ജനുവരി 1ന് നടക്കുന്ന സമരം വിജയിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിലേക്ക് ജില്ലയിൽ നിന്നും 5000 പേരെ പങ്കെടുപ്പിക്കും. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നൂറു കോടി രൂപ നിർമ്മാണ ക്ഷേമനിധി ബോർഡിലേക്ക് വക മാററാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ദുർബല മാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ് ടിയു പ്രതിനിധികൾ ക്ക് സ്വീകരണം നൽകി. ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ എസ് ടിയു പ്രസിഡന്റ് കരീം പി.എം; പി.വി.കുഞ്ഞുമുഹമ്മദ് ; പാറക്ക മമ്മൂട്ടി; തൈതൊടി ഇബ്രാഹിം; സി.കുഞ്ഞബ്ദുള്ള; ടിം.ഹംസ ;
സി.മുഹമ്മദ് ഇസ്മായിൽ; അബു ഗൂഡലായ്; എ.കെ.റഫീക്; കെ അബ്ദുറഹ്മാൻ; സി.ഫൗസി ; റംല മുഹമ്മദ്; അസീസ് എൻ.കെ; സി.അലവിക്കുട്ടി ; ടി.സി.മൊയ്തു; പി.റജീഷലി; ബഷീർ വി.എ ; ഖാലീദ് ടി; സതീഷ് കുമാർ; ഷുക്കൂർ പഞ്ചാര; റഹമത്ത് ഗഫൂർ; ഹംസ തോട്ടുങ്ങൽ; പി.കെ.മൊയ്തീൻകുട്ടി; എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *