തോണിച്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയില്‍ മോഷണം

ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നു

മാനന്തവാടി: തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പള്ളിയിൽ മോഷണം. നവംബർ 17 ചൊവ്വാഴ്ച രാത്രി പത്തുമണിക്കും നവംബർ 18 ബുധനാഴ്ച പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.

പുതുതായി സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള ആർ.ആർ കേബിൾസ് ഇലക്ട്രിക്കൽ വയറുകളും തൊഴിലാളികളുടെ ഉപകരണങ്ങളുടെ ഭാഗങ്ങളുമാണ് മോഷണം പോയത്.

പൈപ്പിനുള്ളിലൂടെ വിവിധ കഷണങ്ങളായി കടത്തിയിരുന്ന വയറുകൾ വലിച്ചെടുത്താണ് മോഷ്ടാക്കൾ കൊണ്ടുപോയത്. തൊഴിലാളികളുടെ ടൂളുകളിൽനിന്ന് മുറിച്ചെടുത്ത പഴയ വയറുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം പോയ വയറുകൾ ആരെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ വിൽക്കുന്നതായോ കൈവശം വെക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് ദേവാലയ അധികൃതർ അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

  • മാനന്തവാടി പോലീസ് സ്റ്റേഷൻ: 04935 242032
  • പോലീസ്: 9497980816
  • ഫാ. ബിജോ (തോണിച്ചാൽ പള്ളി): 9447264935

#Hashtags

#Thonichal #Mananthavady #WayanadNews #Theft #ChurchTheft #PoliceInvestigation #2NewserWayanad

Leave a Reply

Your email address will not be published. Required fields are marked *