പുൽപ്പള്ളി: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ടീം ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജർ ഡോ. വി.ആർ. കെ. ഷീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ എൽദോ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ സംസാരിച്ചു.
