മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരം വിതരണം ചെയ്തു.
പരിപാടി യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശശി പെരുവക അധ്യക്ഷത വഹിച്ചു. സി.കെ. രാജീവൻ, സി.കെ. ദേവദാസ്, ഷാജു മംഗലത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
