കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള കാലാവധി നീട്ടി

പനമരം: പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നി കളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് കാലാവധി നീട്ടിയത്. കാട്ടു പന്നികളെ കൊല്ലു ന്നതിന് സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് പത്തു നിബന്ധനകളോടെ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നതിനായി അനുമതിനൽകിയിട്ടുള്ളത്. അനുവദനീയമായ മാർഗ ങ്ങളിലൂടെ കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ ഓണററി വൈൽഡ് ലൈഫ് വാർഡന് അനുമതിനൽകി നേര ത്തേ ഉത്തരവായിരുന്നു. തദ്ദേ ശസ്ഥാപന അധ്യക്ഷന്മാരെയാണ് ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തി ലാണ് പഞ്ചായത്ത് പ്രസിഡന്റ്റ് ലക്ഷ്‌മി ആലക്കമുറ്റം ഉത്തരവ് നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *