പനമരം: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്ക് യൂണിയൻ CITU-വിന്റെ പനമരം പഞ്ചായത്ത് സമ്മേളനം യൂണിയന്റെ ജില്ലാ പ്രസിഡന്റ് സ: കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സ: സന്തോഷ് പി സ്വാഗതവും പ്രസിഡന്റ് സ: വിജയൻ പി.കെ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ CITU പഞ്ചായത്ത് കോർഡിനേഷൻ കൺവീനർ സ: കെ.സി. ജബ്ബാർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പനമരം ടൗണിലെ പൊതുജനങ്ങളും ടാക്സി തൊഴിലാളികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ പനമരത്ത് പുതിയ ബസ് സ്റ്റാൻഡ് അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സ: വിജയൻ പി.കെ പ്രസിഡന്റായും സ: സന്തോഷ് പി സെക്രട്ടറിയായും സ: വിജേഷ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ഗതാഗതക്കുരുക്കിന് പരിഹാരം കാണണം : പനമരത്ത് പുതിയ ബസ് സ്റ്റാൻഡ് വേണം സി ഐ റ്റി യു
