ലഹരിക്കെതിരെ പനമരം GHSS: ലോഗോ പ്രകാശനം ചെയ്തു

പനമരം: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി വൈഗ സി. ആണ് ലോഗോ ഡിസൈൻ ചെയ്തത്. ചടങ്ങിൽ വൈഗയെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബീന സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റുക്കിയ സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവ, വാർഡ് മെമ്പർ ചിന്നു സുധീഷ് എന്നിവർ പങ്കെടുത്തു.

പ്രിൻസിപ്പൽ രമേഷ് കുമാർ, എച്ച്.എം ഷീജ ജെയിംസ്, അധ്യാപകരായ രേഖ കെ, നവാസ് ടി എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വരും ദിവസങ്ങളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *