വാഹനാപകടത്തിൽ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ മരണപ്പെട്ടു

വാളൽ: ലീഗൽ മെട്രോളജി വയനാട് അസിസ്റ്റൻറ് കൺട്രോളർ പി.ഫിറോസ് (43) ഇന്ന് പുലർച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ഭാര്യയേയും മക്ക ളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാൻ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഭാര്യ: ജസ്ന, മക്കൾ: അൻസിയ, അഷിൻ റെയ്ഹാൻ എന്നിവരെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *