ബേസ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ വയനാട്ടിൽ നിന്ന് രണ്ട് താരങ്ങൾ

കൽപ്പറ്റ: ദേശീയ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ മുണ്ടേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ദീപക് ദേവ്, നിധീഷ് സുരേഷ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂളിനും വയനാടിനും ഏറെ അഭിമാനകരമായ നേട്ടമാണിത്. കായിക അധ്യാപിക ഡോ. ശോഭ, പരിശീലകരായ പൂജ, നിമ്മിയ എന്നിവരുടെ കീഴിൽ ലഭിച്ച തീവ്ര പരിശീലനമാണ് ഈ മിടുക്കന്മാരെ ദേശീയ കളിമുറ്റത്ത് എത്തിച്ചത്.

മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും അവരെ നയിച്ച പരിശീലകർക്കും മുണ്ടേരി സ്കൂൾ അധികൃതരും പിടിഎയും അനുമോദനങ്ങളും വരും മത്സരങ്ങൾക്കുള്ള ആശംസകളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *