ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്ബ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്ബതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്
രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്ബ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്ബാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം.
കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്ബിനെ കണ്ടെത്തിയത്
