നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന പേരിൽ ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി ജില്ലാതലത്തിൽ സംഘനൃത്തം, സംഘഗാനം, മൈം, പ്രസംഗം, പെയിൻ്റിംഗ്, സ്ലാം പോയട്രി, സ്ലോഗൻ, റീൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാർ ബസേലിയോസ് കോളേജ് ലോക്കൽ മാനേജരും ബർസാറുമായ റവ. ഫാദർ ജേക്കബ് ഒറവക്കൽ ഒഐസി അധ്യക്ഷനായി. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ കെ രജീഷ് കുമാർ, എംബിഐടിഇ പ്രിൻസിപ്പാൾ ഇൻചാർജ് എം നസിയ, മേരാ യുവ ഭാരത് സ്റ്റാഫ് കെ എ അഭിജിത്ത്, നാഷണൽ യൂത്ത് വോളൻ്റിയർമാരായ എം ആർ രാഹുൽ രാജ്, അഖിൽ കെ പവിത്രൻ, ടി ടി അശ്വിൻ ജോസഫ്, എൻ എസ് എസ് വോളൻ്റിയർ ലീഡർ അജയ് വി പണിക്കർ എന്നിവർ സംസാരിച്ചു.
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *