കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനം ജില്ലാതല ഉദ്ഘാടനവും ചീയമ്പം പള്ളിയിൽ

പുൽപ്പള്ളി: കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായുള്ള കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ കേശ സമർപ്പണവും കേശദാന ക്യാംപും നടക്കും.
കേശദാന സമർപ്പണം മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടക്കും. ജില്ലാ മെഡിക്കൽ ഓഫീസർ പി. എം. മൊയ്തീൻ ഷാ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി രാമൻ, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിക്കും. ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് കേശ ശേഖരം കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *