മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ലീല ഗോവിന്ദന് വിജയം. ഇതോടെ പള്ളിക്കൽ ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പള്ളിക്കൽ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വാശിയേറിയ മത്സരത്തിനൊടുവിലാണ് ലീല ഗോവിന്ദൻ വിജയിച്ചത്. വിജയത്തോടെ ഡിവിഷനിലെ യു.ഡി.എഫിന്റെ സീറ്റ് നിലനിർത്താനായി.
