എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കൽപ്പറ്റ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഓപ്പറേഷൻ തണ്ടറിൻ്റെയും ഭാഗമായി

വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ. യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി. കാറിൽ കട ത്തുകയായിരുന്ന 10.418 ഗ്രാം എംഡിഎംഎ യുമായി മുട്ടിൽ പിലാക്കൽ വീട്ടിൽ നിയാസ് കോയ (35) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. പാറക്കൽ വച്ച് KL 07 Z 6503 നമ്പർ ടൊയോട്ട ക്വാളിസ് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോ ധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മുട്ടിൽ, പാറക്കൽ പ്രദേശങ്ങൾ കേന്ദ്രീ കരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ ലഹരിവസ്‌തുക്കൾ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചും ലഹരി ശൃംഖലയെക്കുറിച്ചും എക്സൈസ് വിശദ മായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ വിജിത്ത് കെ.ജി., ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി., സുദിവ്യ ഭായ്, ഡ്രൈവർ പ്രസാദ് കെ. എന്നിവരുമുണ്ടായിരുന്നു.

പരസ്യം /-

Leave a Reply

Your email address will not be published. Required fields are marked *