പനമരം: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ-12 ജില്ലാ ക്ലബ്ബ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി.
യാസ് കമ്പളക്കാടിന് വേണ്ടി കളത്തിലിറങ്ങിയ പനമരം ടീം, ആവേശകരമായ ലീഗ് മത്സരങ്ങളിൽ മികച്ച ഫോം നിലനിർത്തി റൺറേറ്റിന്റെ കരുത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.
സ്കൂളിലെ കായിക അധ്യാപകൻ ടി. നവാസിന്റെ കീഴിൽ ലഭിച്ച തീവ്ര പരിശീലനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
വിജയികൾക്കുള്ള ട്രോഫികൾ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ വിതരണം ചെയ്തു. ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ സമദ് കെ, രാജൻ പുലൂർ, സലീം കടവൻ, നൂർഷ സി തുടങ്ങിയവർ പങ്കെടുത്തു.
