മൈസൂർ: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകനും, മൈസൂരിലെ എൽ.എൽ.ബി വിദ്യാർത്ഥിയുമായ ഷബ്നാസ് (21) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് ഷബ്നാ സിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശി ക്കാൻ പോയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർ ന്ന് കൽപ്പറ്റയിൽ നിന്നുള്ള തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്ത കരടക്കം നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വയനാട് സ്വദേശിയായ വിദ്യാർത്ഥി മൈസൂരിൽ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
