​താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി എം.കെ. കുമാരൻ മരിച്ചു..

​കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ. കുമാരൻ (75) അന്തരിച്ചു.

ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

​അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മരിച്ച കുമാരൻ്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: ലത. മക്കൾ: ദയ, ധന്യ. സഹോദരങ്ങൾ: ബാബു, കമല, രാധ, പരേതതനായ ബാലൻ.

Leave a Reply

Your email address will not be published. Required fields are marked *